ഇടുക്കി> രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട 12 പേരുടെ മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി.മരണസംഖ്യ ഇതോടെ 38 ആയി.
ജില്ലാ പൊലീസ് സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചാണ് ഇന്ന് പരിശോധനകള്‍ നടത്തുന്നത്.
രാജമലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് വൈദ്യുതി, വാര്‍ത്താവിനിമയ ബന്ധം തടസ്സപ്പെട്ടു. അതിനാല്‍ ദുരന്തം പുറംലോകമറിയാന്‍ താമസമുണ്ടായി. ഇവിടേക്കുള്ള പാലം ഒലിച്ചു പോയത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ ബുദ്ധിമുട്ടുണ്ടാക്കി.
സബ് കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, അഗ്നിശമനസേന സംഘങ്ങളും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..