16 September Monday

കേരളത്തിൽ 30 ശതമാനം മഴക്കുറവ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019

തൃശൂർ > ജൂലൈ അവസാനിക്കാനിരിക്കെ തിങ്കളാഴ്ചവരെ കാലവർഷത്തിൽ  30 ശതമാനം കുറവ്‌. 1322 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌  ഇതുവരെ ശരാശരി 926 മില്ലിമീറ്ററാണ് കിട്ടിയത്.  വിവിധ ജില്ലകളിൽ ഒമ്പതുമുതൽ 54 ശതമാനംവരെയാണ് മഴക്കമ്മി. ഏറ്റവും മഴ കുറവ്‌ വയനാടാണ്. കാലവർഷം  മെച്ചമായത് കോഴിക്കോട് ജില്ലയിലും.

ജൂലൈ മധ്യം വരെ 50 ശതമാനത്തിലധികം മഴക്കുറവുണ്ടായിരുന്നു. മൂന്നാം വാരത്തിൽ ലഭിച്ച കനത്ത മഴയാണ് സ്ഥിതി മെച്ചപ്പെടുത്തിയത്‌.  ഡാമുകളിൽ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ ഏറെ താഴെയാണ്.  കഴിഞ്ഞ വർഷം ജൂൺമുതൽ സെപ്തംബർവരെയുള്ള കാലവർഷക്കാലത്ത് ശരാശരിയേക്കാൾ 23 ശതമാനം മഴ കൂടുതൽ കിട്ടി. ആഗസ്ത് മധ്യത്തിലെ പ്രളയത്തിൽ തുടർച്ചയായി 72 മണിക്കൂറാണ് മഴ പെയ്തത്.  തുലാവർഷവും വേനൽമഴയും ഏറെ  കുറഞ്ഞു. ഇക്കുറി ജൂണിലും ജൂലൈയിലും ശരാശരിയേക്കാൾ മഴ കുറഞ്ഞു. ആഗസ്തിലും സെപ്തംബറിലും മെച്ചപ്പെട്ട  മഴ കിട്ടിയില്ലെങ്കിൽ വരൾച്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഗവേഷകർ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top