Deshabhimani

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ മഴയ്ക്ക് സാധ്യത

വെബ് ഡെസ്ക്

Published on Dec 08, 2024, 06:40 PM | 0 min read

തിരുവനന്തപുരം> തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെതുടര്‍ന്നു കേരളത്തിലും മഴയ്ക്കു സാധ്യത.  ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം വരും ദിവസങ്ങളില്‍ ശക്തിപ്പെട്ട് ഇന്ത്യന്‍ തീരത്തേക്കെത്താമെന്നാണ് നിഗമനം.
 
വെള്ളിയാഴ്ചയോടെ കേരളത്തില്‍ മഴയെത്തുമെന്നാണ് സൂചന. ശനിയാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയും ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം. ന്യൂനമര്‍ദം ബുധനാഴ്ച തമിഴ്നാടിനോട് ഏറെ അടുത്തെത്തുമെന്നാണ് കരുതുന്നത്. ഇതിനാലാണ് കേരളത്തില്‍ മഴ പ്രതീക്ഷിക്കുന്നത്.

 അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇത് കേരളതീരത്തേക്ക് എത്തുമോയെന്ന് നാളെ വൈകുന്നേരത്തോടെയെ പറയാന്‍ സാധിക്കൂ എന്നും കുമരകം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ കാലാവസ്ഥാ പഠനവിഭാഗത്തിലെ ഡോ. കെ. അജിത്ത് പറഞ്ഞു. ഇത് കേരളതീരത്തേക്കെത്തിയാല്‍ ഫെന്‍ജാന്‍ ചുഴലിക്കാറ്റിനു തുല്യമായ പ്രതിഭാസം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തുലാവര്‍ഷക്കാറ്റിന്റെ ഭാഗമായുള്ള മഴയാണ് കേരളത്തില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലമുള്ള മഴ വ്യാഴാഴ്ചയോടെയെ എത്തൂ എന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.നിലവില്‍ ന്യൂനമര്‍ദത്തിന്റെ സ്ഥാനം കേരളത്തില്‍ നിന്ന് ഏറെ അകലെയായതിനാല്‍ ഒറ്റപ്പെട്ട സാധാരണ ലഭിക്കുന്ന മഴ മാത്രം സംസ്ഥാനത്തു പ്രതീക്ഷിച്ചാല്‍ മതി.








 



deshabhimani section

Related News

0 comments
Sort by

Home