21 September Saturday

ആലപ്പുഴയിൽ പരിഭ്രാന്തി വേണ്ട;ജാഗ്രത മതി, വ്യാജവാർത്തക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

ആലപ്പുഴ> ജില്ലയിൽ നിലവിൽ ഒരിടത്തും പ്രളയ സമാന സാഹചര്യമില്ലെന്ന്‌ ആലപ്പുഴ കലക്‌ടർ അറിയിച്ചു. ഒഴിപ്പിക്കൽ നടപടികളും നിലവിലില.ചില ഭാഗങ്ങളിൽ ജനങ്ങളെ ഉടൻ ഒഴിപ്പിക്കാൻ പോകുന്നുവെന്ന തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടിസ്ഥാന രഹിത വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.

ജനങ്ങൾ പരിഭ്രാന്തരാകേണ്ട യാതൊരുവിധ സാഹചര്യവും ഇല്ല.ഏതു സാഹചര്യത്തെയും നേരിടാനുള്ള  മുന്നൊരുക്കങ്ങൾ മാത്രമാണ് ജില്ലാ ഭരണകൂടം നടത്തിവരുന്നത്.


പ്രധാന വാർത്തകൾ
 Top