കൊച്ചി > 'നിങ്ങള്‍ തീവ്രവാദികളും തലവെട്ടുന്നവരുമൊക്കെയാണെന്ന ധാരണയായിരുന്നു ഞങ്ങള്‍ക്ക്, എന്നാല്‍ അതൊന്നുമല്ലെന്ന് എറണാകുളത്തുകാര്‍ ഇപ്പോള്‍ തിരിച്ചറിയുകയാണ്'; പ്രളയക്കെടുതിയില്‍ തകര്‍ന്നടിഞ്ഞ ആലുവയിലെ വിദ്യാലയത്തെ വീണ്ടും പുതുമയോടെ വീണ്ടെടുത്ത കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വാനോളം പുകഴ്ത്തുകയായിരുന്നു സ്കൂളിലെ അധ്യാപിക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കണ്ണൂരുകാര് എത്തുമെന്ന് പറഞ്ഞെങ്കിലും അത് വെറുതെയാകുമെന്നാണ് ആദ്യം കരുതിയത്.
എന്നാല്‍, രാവിലെ പത്തുമണിക്ക് മാത്രം ഞങ്ങളെത്തിയപ്പോള്‍ അതിനും എത്രയോ നേരത്തെ ഇവിടെയെത്തി സ്കൂള്‍ പഴയരൂപത്തിലേക്കെത്തിക്കുകയായിരുന്നു കണ്ണൂരിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്നും അധ്യാപിക പറഞ്ഞു.