Deshabhimani

ഫെയ്ൻജൽ: കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 04:01 PM | 0 min read

തിരുവനന്തപുരം > ഫെയ്ൻജൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെയ്ൻജൽ വടക്കൻ തമിഴ്നാടിനു മുകളിൽ ശക്തി കൂടിയ ന്യൂനമർദമായി സ്ഥിതിചെയ്യുന്നുണ്ട്. നാളെയോടെ വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കേരളത്തിൽ അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിതീവ്ര മഴയ്ക്കും ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 2 -3 തീയതികളിൽ  ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്. നാളെ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

റെഡ് അലർട്ട്
02/12/2024: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

ഓറഞ്ച് അലർട്ട്
02/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
03/12/2024: കണ്ണൂർ, കാസറഗോഡ്

മഞ്ഞ അലർട്ട്
02/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
03/12/2024: മലപ്പുറം  കോഴിക്കോട്, വയനാട്

ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു.  നാല് എൻഡിആർഎഫ് ടീമുകളും ഐടിവിപിയുടെയും സിആർപിഎഫിന്റെയും ബിഎസ്എഫിന്റെയും ആർമിയുടെയും ടീമുകളും സജ്ജമാണ്. അപകടസാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം.



deshabhimani section

Related News

0 comments
Sort by

Home