07 September Saturday

ഇന്ന്‌ എട്ട്‌ ജില്ലയിൽ മഞ്ഞ അലർട്ട്‌ ; ‘ലാ നിന’ 
ഈ മാസമില്ല

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2024


തിരുവനന്തപുരം
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 15വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകാൻ പാടില്ലെന്ന്‌ മുന്നറിയിപ്പുണ്ട്‌.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച്‌ അലർട്ടാണ്‌. ഈ ദിവസം തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടുണ്ടാകും. ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കയ്‌ക്കും തമിഴ്നാടിനും മുകളികളായി ചക്രവാതചുഴി രൂപപ്പെടാനും, അത് ന്യൂനമർദമാകാനും സാധ്യതയുണ്ട്. ഇത്‌ വരും ദിവസങ്ങളിൽ മധ്യ, തെക്കൻ കേരളത്തിൽ കൂടുതൽ മഴയ്ക്ക് കാരണമാകും. ഞായറാഴ്ച വിവിധ വടക്കൻ ജില്ലകളിൽ ശക്തമായ മഴ പെയ്തു.   

‘ലാ നിന’ 
ഈ മാസമില്ല
സംസ്ഥാനത്തെ ഇപ്പോഴത്തെ മഴയ്ക്ക്‌ കാരണം ‘ലാ നിന’ അല്ലെന്ന്‌ കാലാവസ്ഥാ നിരീക്ഷകർ. ആഗസ്തിൽ പസഫിക് സമുദ്രത്തിൽ ലാ നിന രൂപപ്പെടുമെന്ന്‌ നേരത്തെ പ്രവചനമുണ്ടായിരുന്നു. നിലവിലെ സൂചനകൾ ലാ നിന വൈകുമെന്ന് വ്യക്തമാക്കുന്നതായി നിരീക്ഷകർ പറയുന്നു. കിഴക്കൻ പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്തെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ കുറയുന്നതാണ്‌ ഈ പ്രതിഭാസം. 
  ഇന്ത്യയിലുൾപ്പെടെ ശക്തമായ മഴക്ക് ഇത്‌ കാരണമാകാറുണ്ട്.  ലാ നിന സജീവമാകുമെന്ന പ്രവചനം കേരളത്തിൽ ആശങ്കയുണ്ടാക്കിയിരുന്നു. നിലവിൽ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനില മാറ്റമില്ലാതെ തുടരുകയാണ്. അമേരിക്കൻ കാലാവസ്ഥാ ഏജൻസികളുടെ പ്രവചനം അനുസരിച്ച് - ഒക്ടോബറിൽ ലാനിന സാധ്യത 70 ശതമാനമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top