കൊച്ചി > വെള്ളപ്പൊക്കത്തെ തുടർന്ന് റെയിൽവേയുടെ വാർത്താ വിനിമയ സംവിധാനങ്ങൾ പലഭാഗങ്ങളിലും തകരാറിലായി. ഇതോടെ ട്രെയിൻ ഗതാഗതം സ്തംഭിക്കുന്ന നിലയിലേക്കെത്തി.
ചാലക്കുടി റെയിൽവേ സ്റ്റേഷൻ പൂട്ടാൻ ഡിവിഷണൽ റെയിൽവേ മാനേജർ നിർദേശം നൽകി. സ്റ്റേഷനിലും റെയിൽവേ ക്വാർട്ടേഴ്സിലുമായി അസി. സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നൂറോളം പേർ കുടുങ്ങി. നാവികസേനയുടെ സംഘം ഇവരെ രക്ഷിക്കാനായി തിരിച്ചു.