26 June Sunday

ഇരട്ടപ്പാത യാഥാർഥ്യത്തിലേക്ക്‌; നാളെ ട്രെയിൻ ഓടിത്തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022


കോട്ടയം
ഏറ്റുമാനൂർ–- ചിങ്ങവനം ഇരട്ടപ്പാതയിലൂടെ ഞായർ രാത്രി മുതൽ ട്രെയിൻ ഓടിത്തുടങ്ങും. പാറോലിക്കൽ ഭാഗത്തെ പാതകളുടെ ബന്ധിപ്പിക്കലാണ്‌ ഇനി പൂർത്തിയാകാനുള്ളത്‌. മുട്ടമ്പലം –- ചിങ്ങവനം ഭാഗത്തെ രണ്ടാംപാത പഴയ പാതയുമായി ബന്ധിപ്പിച്ചു. ശനിയാഴ്‌ച സിഗ്നൽ സ്ഥാപിക്കുന്നതടക്കമുള്ള പ്രവൃത്തി നടക്കും.

നീണ്ട കാത്തിരിപ്പിനൊടുവിലാണ്‌ ഇരട്ടപ്പാത യാഥാർഥ്യമാകുന്നത്‌. പാറോലിക്കലിൽ പുതിയപാതയും പഴയപാതയും ബന്ധിപ്പിക്കുന്ന പ്രവൃത്തി ഞായർ രാവിലെ ആരംഭിക്കും. ഇതിന്‌ 10 മണിക്കൂറോളം എടുക്കും. ഇതോടെ ഏറ്റുമാനൂർ -–- ചിങ്ങവനം ഇരട്ടപ്പാത പൂർണമായും സഞ്ചാരയോഗ്യമാകും.  കോട്ടയം സ്‌റ്റേഷൻ മുതൽ മുട്ടമ്പലം വരെയുള്ള രണ്ട്‌ തുരങ്കം ഒഴിവാക്കി രണ്ട്‌ പുതിയ പാതകളാണ്‌ നിർമിച്ചിരിക്കുന്നത്‌. ഇതിലൂടെ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top