09 November Saturday

യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി ; തിരുവനന്തപുരത്ത്‌ കൂടിയത്‌ 27 ലക്ഷം യാത്രക്കാർ

സുനീഷ്‌ ജോUpdated: Wednesday Sep 25, 2024


തിരുവനന്തപുരം
കേരളത്തിലെ എല്ലാ സ്‌റ്റേഷനിലും യാത്രക്കാരുടെ എണ്ണവും വരുമാനവും കൂടി. തിരുവനന്തപുരം സെൻട്രൽ റെയിൽവേസ്‌റ്റേഷനാണ്‌ പാലക്കാട്‌, തിരുവനന്തപുരം ഡിവിഷന്‌ കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുന്നത്‌. 2023–-24 ലെ ടിക്കറ്റ്‌ വരുമാനം 281.16 കോടി രൂപയാണ്‌. യാത്രക്കാരുടെ എണ്ണം 1.27 കോടി. ഒരുകോടിയായിരുന്നു അതിന്‌ മുമ്പുള്ള ഉയർന്ന യാത്രക്കാരുടെ എണ്ണം. 27 ലക്ഷം യാത്രക്കാരാണ്‌ കൂടിയത്‌.

വടക്കേ അറ്റത്തെ കാസർകോട്‌ സ്‌റ്റേഷനിലും വരുമാനം വർധിച്ചു: 49.70 കോടി, യാത്രക്കാരുടെ എണ്ണം –- 28 ലക്ഷം. തലശേരി–- 40.95 കോടി, 43.54 ലക്ഷം.  തിരൂരിൽ- 35.15 ലക്ഷവും വടകരയിൽ-  43 ലക്ഷവുമാണ്‌ യാത്രക്കാർ. ഇടത്തരം സ്‌റ്റേഷനുകളിൽപോലും യാത്രക്കാരുടെ എണ്ണം കൂടിയെന്നാണ്‌ കണക്ക്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top