20 August Saturday

രാഹുൽ ഗാന്ധിയുടെ ഓഫീസിസുനേരെയുണ്ടായ ആക്രമണം ആസൂത്രിതം : വി ഡി സതീശൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

കൽപ്പറ്റ> വയനാട്ടിൽ രാഹുൽഗാന്ധിയുടെ ഓഫീസിസുനേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്‌ അറിഞ്ഞുകൊണ്ടാണ്‌ ആക്രമണം നടത്തിയത്‌. പ്രത്യേക വാഹനത്തിലാണ്‌ വിദ്യാർഥികളെ എത്തിച്ചത്‌. ഓഫീസ്‌ തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തു.

ആരോഗ്യമന്ത്രിയുടെ സ്‌റ്റാഫ്‌ അംഗം ഉൾപ്പെടെയാണ്‌ അക്രമം നടത്തിയത്‌. രാഹുലിനെതിരെയുള്ള സംഘപരിവാർ അജൻഡ സിപിഐ എം ഏറ്റെടുത്തെന്നും ഓഫീസ്‌ അക്രമണം  വൈകാരികമായാണ്‌ കാണുന്നതെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top