17 January Friday

ദേശീയ പൗരത്വഭേദഗതിയൈ എതിർക്കും: രാഹുൽഗാന്ധി

വെബ് ഡെസ്‌ക്‌Updated: Thursday Dec 5, 2019

കോഴിക്കോട്‌ > പൗരത്വ ഭേദഗതി ബില്ലിനെ കോൺഗ്രസ്‌ എതിർക്കുമെന്ന്‌   രാഹുൽഗാന്ധി എംപി. ഒരു സമുദായത്തോടുള്ള വിവേചനം അംഗീകരിക്കാനാകില്ല.  കോഴിക്കോട്‌ മാധ്യമപ്രവർത്തകരോട്‌ രാഹുൽ പറഞ്ഞു.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌. എന്നാൽ മോഡിയും അമിത്‌ ഷായും ഇതറിയുന്നില്ല. അവർ സ്വപ്‌നലോകത്താണ്‌. ജനങ്ങളിൽ നിന്നകന്നാണവർ കഴിയുന്നതെന്നും രാഹുൽ പറഞ്ഞു.

വയനാട്‌ എംപിയായ രാഹുൽ മൂന്നുദിവസത്തെ മണ്ഡലം സന്ദർശനത്തിനായി ബുധനാഴ്‌ച രാത്രിയാണ്‌   കോഴിക്കോടെത്തിയത്‌. വയനാട്‌ മണ്ഡലത്തിലെ പരിപാടികൾക്ക്‌ ശേഷം ശനിയാഴ്‌ച ഡൽഹിക്ക്‌ മടങ്ങും.


പ്രധാന വാർത്തകൾ
 Top