23 July Tuesday

കേന്ദ്രത്തിൽ പ്രതീക്ഷയില്ല; സംസ്ഥാന സർക്കാർ നീതികേട‌് കാണിക്കില്ല: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Sunday Jun 9, 2019

ബത്തേരി> സംസ്ഥാന സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ലെന്നും തുറന്ന മനസ്സോടെ കാര്യങ്ങൾ കേൾക്കുമെന്നും രാഹുൽ ഗാന്ധി. കേന്ദ്രത്തിൽനിന്ന‌് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നില്ലെന്നും ബത്തേരിയിൽ നൽകിയ സ്വീകരണത്തിൽ രാഹുൽ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിൽനിന്ന‌് വയനാടിനുവേണ്ടി കാര്യമായൊന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ കേരളത്തിലെ പിണറായി സർക്കാർ വയനാടിനോട‌് നീതികേട‌് കാണിക്കില്ല.

ഈ ഭൂമുഖത്തെ ഏറ്റവും മനോഹരമായ സ്ഥലമാണ‌് എന്റെ മണ്ഡലം. ഒരുപാട‌് വെല്ലുവിളികൾ നേരിടാനുണ്ടെങ്കിലും അതിനേക്കാളേറെ അവസരങ്ങൾ ഈ വയനാട്ടിലുണ്ട‌്.  പ്രധാനമന്ത്രിയുടെ സ്വഭാവം നിങ്ങൾക്കറിയാമല്ലോ. അദ്ദേഹത്തിൽനിന്ന‌് ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല.  എന്നാലും വയനാടിന്റെ പ്രശ‌്നങ്ങൾ പാർലമെന്റിലെത്തിച്ച‌് പരിഹാരങ്ങൾക്ക‌് ശ്രമിക്കും. വയനാടിന്റെ മാത്രമല്ല കേരളത്തിന്റെ ഏത‌ു പ്രശ‌്നവും പാർലമെന്റിൽ അവതരിപ്പിക്കാൻ മുമ്പിലുണ്ടാകുമെന്നും രാഹുൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top