18 July Thursday

രാഹുലുണ്ടാകില്ല, വയനാട്ടിൽ പ്രൊഫഷണൽ സംഘം: മുല്ലപ്പള്ളി

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

ന്യൂഡല്‍ഹി> രാഹുൽ ഗാന്ധിയുടെ സാന്നിധ്യം വയനാട്ടിൽ എപ്പോഴും പ്രതീക്ഷിക്കരുതെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ. പാർടി അധ്യക്ഷനെന്ന നിലയിൽ വലിയ തിരക്കുകളുണ്ട‌്. കേവലം വയനാട‌് മണ്ഡലംമാത്രം നോക്കാൻ രാഹുലിന‌് കഴിയില്ല. കൽപ്പറ്റയിലും മുക്കത്തും ഓഫീസ് തുടങ്ങി പ്രൊഫഷണൽ ടീമിനെ ചുമതല ഏൽപ്പിക്കുമെന്ന‌് മുല്ലപ്പള്ളി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട വിഷയത്തിൽ വിശദമായ അന്വേഷണം നടക്കട്ടെയെന്ന‌് മുല്ലപ്പള്ളി പറഞ്ഞു. അഴിമതിയെ ഒരിക്കലും ന്യായീകരിക്കില്ല. കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ സൗഹാർദപൂർവം ഒത്തുതീർപ്പാക്കും. അനുരഞ്ജനത്തിന്റെ വാതിലുകൾ അടഞ്ഞിട്ടില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top