തിരുവനന്തപുരം> രാഹുല്‍ഗാന്ധി കേരളത്തിലെ കടലില്‍ ചാടിയത് ടൂറിസം മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കടലില്‍ ചാടുമ്പോള്‍ ആഴം നോക്കുന്നത് നല്ലതാണ്. കേരളത്തിലെ കടല്‍ നീന്താന്‍ ഉപയോഗിക്കാവുന്നതല്ല. കടലിന്റെ രീതി ശരിക്കും മനസ്സിലാക്കി വേണം നീന്താന്‍. കേരളത്തില്‍ ടൂറിസ്റ്റായെത്തിയ രാഹുല്‍ഗാന്ധി ബിജെപിയെ നേരിടാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ പോകാത്തതെന്താണെന്നതിന് മറുപടി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഗോവ, മണിപ്പുര്‍, ബിഹാര്‍, മധ്യപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ ബിജെപിയുമായി നേരിട്ട് കോണ്‍ഗ്രസ് ഏറ്റുമുട്ടി. അവിടെയൊന്നും കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി പോയോ.
ചില കടല്‍ ശാന്തമാണ്. അവിടെ ടൂറിസ്റ്റുകള്‍ നീന്തുന്നത് കാണാം. കടലില്‍ നീന്തലറിയാവുന്നതിനാലാകണം രാഹുല്‍ ചാടിയത്. ഏതായാലും ആ കടല്‍ ടൂറിസ്റ്റുകള്‍ക്ക് പറ്റുമെന്ന് തെളിഞ്ഞു. എല്‍ഡിഎഫിനെ മോശമാക്കാന്‍ എന്തൊക്കെ നാടകമാണ് നമ്മള് കാണുന്നത്-- മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..