28 February Sunday

കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ ആക്രമിക്കുന്നില്ലെന്ന് ‌ രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

വെള്ളം കുടിക്കേണ്ടിവരും...


തിരുവനന്തപുരം
സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ ആക്രമിക്കുന്നില്ലെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എംപി. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യവെയാണ്‌ മുൻ അഭിപ്രായത്തിൽനിന്നും രാഹുൽ പിന്മാറിയത്‌. കേന്ദ്ര ഏജൻസികളെ ബിജെപിയിതര സർക്കാരുകളെ  അട്ടിമറിക്കാനുള്ള രാഷ്ട്രീയാവശ്യത്തിനായി ദുരുപയോഗിക്കുന്നു എന്നായിരുന്നു മുമ്പ്‌ പറഞ്ഞിരുന്നത്‌.

കേരളത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള സിബിഐ, ഇഡി അന്വേഷണം ഇഴയുകയാണ്‌. ബിജെപിക്കതിരെ ഓരോ നിമിഷവും താൻ പോരാടുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

സെക്രട്ടറിയറ്റിനു മുന്നിൽ സമരം നടത്തുന്നവർ ഇടതുപക്ഷക്കാരല്ല. ഇടതുപക്ഷക്കാരായിരുന്നെങ്കിൽ മുഖ്യമന്ത്രി അവരോട്‌ സംസാരിച്ചേനേ. അവർക്ക്‌ ജോലി നൽകുമായിരുന്നു. ഇടതുപക്ഷത്തിന്റെ കൊടിപിടിക്കുന്നവർക്കാണ്‌ ജോലി നൽകുന്നത്‌. അവർക്ക്‌ എത്ര അളവ്‌ സ്വർണവും കടത്താം. തങ്ങൾ പ്രകടനപത്രികയിൽ പറയുന്ന വാഗ്‌ദാനം നടപ്പാക്കും. 15 വർഷം ഉത്തരേന്ത്യയിൽനിന്ന്‌ എംപിയായപ്പോൾ വ്യത്യസ്‌ത രാഷ്ട്രീയ ശൈലിയായിരുന്നു, കേരളത്തിൽനിന്ന്‌ എംപിയായ ശേഷം പുത്തനുണർവുണ്ടായി. കേരളത്തിലെ ബിജെപിക്കെതിരായോ വെൽഫെയർ പാർടി–- കോൺഗ്രസ്‌ ബന്ധത്തെ കുറിച്ചോ പുതുച്ചേരിയിൽ കോൺഗ്രസ്‌ നേതാക്കൾ ബിജെപിയിലേക്ക്‌ കൂറുമാറിയതിനെക്കുറിച്ചോ പരാമർശിക്കാൻ അദ്ദേഹം തയ്യാറായില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top