19 September Thursday

പ്രളയദുരിതം നേരിടുന്നതിൽ രാഷ്ട്രീയം കാണരുത്‌: രാഹുൽ ഗാന്ധി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2019

കൽപ്പറ്റ> പ്രളയദുരിതം നേരിടുന്നതിൽ  രാഷ്ട്രീയം കാണരുതെന്ന്‌ രാഹുൽ ഗാന്ധി എംപി. വയനാട്‌ കലക്ടറേറ്റിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ രാഷ്ട്രീയകക്ഷികളും ജനങ്ങളും ഒരുമിച്ചാണ് ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നത്‌. കേരളത്തിനുണ്ടായ ദുരന്തം മറികടക്കാൻ കേന്ദ്രം എല്ലാവിധ പിന്തുണയും നൽകണം.

വയനാട്ടിലുണ്ടായ ദുരിതങ്ങളും  കെടുതികളും സംബന്ധിച്ച്‌ മുഖ്യമന്ത്രിയോടും പ്രധാനമന്ത്രിയോടും സംസാരിച്ചതായും രാഹുൽ പറഞ്ഞു. പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എന്നിവർ ഒപ്പമുണ്ടായിരുന്നു.തിങ്കളാഴ്‌ച  വയനാട്ടിലെത്തിയ രാഹുൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ചു.


പ്രധാന വാർത്തകൾ
 Top