19 February Tuesday

സാഹിത്യകാരൻ റഹ്‌മാൻ മുന്നൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 19, 2018

കോഴിക്കോട്> ബഹുഭാഷാ പണ്ഡിതനും എഴുത്തുകാരനുമായ റഹ്മാൻ മുന്നൂർ എന്ന പി ടി അബ്ദു റഹ്മാൻ (61) നിര്യാതനായി.ഗ്രന്ഥകർത്താവ്, ഗാനരചയിതാവ്, പത്രാധിപർ. ഇസ്ലാമിക് പബ്ലിഷിങ് ഹൌസ് എഡിറ്റർ. തനിമാ കലാസാഹിത്യവേദി വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്‌.  അറബി, ഉറുദു ഭാഷകളിൽ നിന്നും വിവർത്തന കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.


മർയം ജമീല: സത്യന്വേഷണത്തിൻറെ നാൾവഴികൾ, സൂഫീ കഥകൾ, സഅ്ദി പറഞ്ഞ കഥകൾ, മുഹമ്മദലി ദ ഗ്രേറ്റ് എന്നിവയാണ്‌ പ്രധാന കൃതികൾ. ശാന്തപുരം ഇസ്ലാമിയ കോളേജിൽ നിന്ന് ഇസ്ലാമിക പഠനവും ബിരുദവും പൂർത്തിയാക്കിയ ശേഷം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അറബി സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി.

ഇസ്ലാമിക വിജ്ഞാനകോശം അസോസ്സിയേറ്റ് എഡിറ്റർ, പ്രബോധനം വാരിക സബ് എഡിറ്റർ, ആരാമം വനിതാ മാസിക പത്രാധിപർ, പ്രബോധനം വാരിക എക്സി. എഡിറ്റർ, ബോധനം ത്രൈമാസിക പത്രാധിപർ, ധർമ്മധാരാ പ്രൊഡക്ഷൻ കോഓഡിനേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ടിച്ചു.

കോഴിക്കോട്‌ ചാത്തമംഗലം മുന്നൂരിലാണ്‌ ജനനം. പിതാവ്‌ : പി ടി മുഹമ്മദ്‌, മാതാവ്‌: ആമിന
 


പ്രധാന വാർത്തകൾ
 Top