05 December Thursday

വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കൽ ; ഗവർണർ ഇടനിലക്കാരനാകുന്നു : ഡോ. ആർ ബിന്ദു

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024


കോട്ടയം
സംസ്ഥാന വിദ്യാഭ്യാസമേഖലയെ കാവിവൽക്കരിക്കാനുള്ള ഇടനിലക്കാരനായാണ്‌ ഗവർണർ ആരിഫ്‌മൊഹമ്മദ്‌ ഖാൻ പ്രവർത്തിക്കുന്നതെന്ന്‌ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു. കാവിവൽക്കരിക്കാൻ സംഘപരിവാർ നടത്തുന്ന സംഘടിതശ്രമത്തിന്‌ കേന്ദ്രസർക്കാർ വലിയ പിന്തുണ നൽകുന്നെന്നും മന്ത്രി കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

വി സി നിയമനത്തിൽ സർക്കാർ നിയമപരമായി മുന്നോട്ടുപോകും. ചാൻസലർ അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്തയാഴ്ച കേസ് പരിഗണിക്കും. വി സി ഇല്ലെന്നത്‌ പരിഗണിച്ചാണ് കോടതി സ്റ്റേ അനുവദിക്കാത്തത്. സർക്കാർ നൽകുന്ന പാനലിൽനിന്നാവണം വി സി നിയമനമെന്ന് കെടിയു ആക്ടിൽ വ്യക്തമായി പറയുന്നു. അതിന് വിരുദ്ധമായാണ് നിയമനം നടന്നത്‌. കേരളത്തിലെ സർവകലാശാലകളും കലാലയങ്ങളും ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷമൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. ബാലിശമായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ല–- മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top