തിരുവനന്തപുരം > കോട്ടയത്തെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങൾക്ക് നീതിപൂർവകമായ പരിഹാരമുണ്ടാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു അറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും വിദ്യാർഥി പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ ഇരുപക്ഷത്തിനും പറയാനുള്ളത് വിശദമായി കേട്ടുവെന്നും മന്ത്രി പറഞ്ഞു.
വിദ്യാർഥികൾ ഉന്നയിച്ച വിഷയങ്ങൾ പഠിക്കാൻ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ ഉടനെ പൂർത്തിയാക്കും. ഈ പശ്ചാത്തലത്തിൽ വിദ്യാർഥിസമരം നിർത്തിവയ്ക്കണമെന്ന് സമരത്തിന് നേതൃത്വം നൽകുന്ന സ്റ്റുഡന്റ്സ് കൗൺസിലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..