31 October Saturday

ടിക്‌ടോക്‌ അഭിനേതാക്കളെ വരു... ക്യൂടോക് റെഡിയാണ്‌ ; ടിക്‌ടോക്കിനെ വെല്ലുന്ന ആപ്പുമായി മലയാളിടെക്കികൾ

സ്വന്തം ലേഖികUpdated: Wednesday Sep 9, 2020


നിരോധനത്തിൽ വിഷമത്തിലായ ടിക്‌ടോക് നടി, നടൻമാർക്ക് ഇനി സന്തോഷിക്കാം. ടിക്‌ടോക്കിനെ വെല്ലുന്ന ആപ് മലയാളിടെക്കികൾ പുറത്തിറക്കി‌.‌ കൊച്ചി ആസ്ഥാനമായ സ്‌റ്റുഡിയോ 90 ഇനവേഷൻ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വികസിപ്പിച്ച
ക്യൂടോക് എന്ന ആപ് ഇതിനകം 50,000 ലധികം പേർ ഡൗൺലോഡ്‌ ചെയ്‌തു. കമ്പനി ചെയർമാൻ കെ കെ രവീന്ദ്രൻ, മാനേജിങ്‌ ഡയറക്ടർ ദീപു എന്നിവർ ചേർന്നാണ്‌‌ ആപ് വികസിപ്പിച്ചത്‌.

ടിക്‌ടോകിന്‌ പകരമായി തുടങ്ങിയതാണെങ്കിലും അതിലും മികച്ച സേവനം ക്യൂടോക്കിൽ ലഭ്യമെന്ന്‌‌ ദീപു പറയുന്നു. ഇത്തരം ആപ്പുകളിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഓഗ്‌മെന്റഡ്‌ റിയാലിറ്റി ക്യാമറയും ഒരാഴ്‌ചയ്‌ക്കുള്ളിൽ അവതരിപ്പിക്കും. 360 ഡിഗ്രി ക്യാമറ, അള്‍ട്രാ വൈഡ്, ടൈം സ്ലാപ്പ് തുടങ്ങിയ ഫീച്ചറുകളും ഉടൻ ഒരുക്കും.

30 സെക്കൻഡ്‌ മുതല്‍ 5 മിനിറ്റുവരെയുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാം. മൈക്രോ വീഡിയോ മാർക്കറ്റിങ്‌ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ്‌ കമ്പനി‌. വ്യക്തിഗത അക്കൗണ്ട്‌, ബിസിനസ്‌ അക്കൗണ്ട്‌ എന്നിങ്ങനെ രണ്ടുതരം അക്കൗണ്ടുകൾ ആപ്പിലുണ്ട്‌. ബിസിനസ്‌ അക്കൗണ്ടിലൂടെ ഉൽപ്പന്നങ്ങൾ വിൽപ്പന നടത്താം. പൂർണമായും ഇന്ത്യയിൽ വികസിപ്പിച്ച ആപ്പാണ്‌ ക്യൂടോക്‌. സ്‌റ്റുഡിയോ 90ന്റെ ഒടിടി പ്ലാറ്റ്‌ഫോമിലെ വെബ്‌ സീരീസുകളിൽ ഉപയോക്താക്കളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെടുന്നവരെ അഭിനയിപ്പിക്കും.  പ്ലേസ്‌റ്റോറിൽ 4.7 റേറ്റിങ്ങുമായി മുന്നേറുകയാണ്‌ ക്യൂടോക്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top