26 October Tuesday

തെരുവുനായയെ ‘പ്രാതലാക്കി’: 
മയങ്ങിയ പെരുമ്പാമ്പ് ‘കുരുങ്ങി’

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021

വയ്യാറ്റിൻകരയിൽനിന്ന് പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ

കിളിമാനൂർ > പ്രാതലിന് കാര്യമായിട്ടെന്തെങ്കിലും കിട്ടുമോ എന്നന്വേഷിച്ച് അലയുകയായിരുന്നു പെരുമ്പാമ്പ്. മുന്നിൽപ്പെട്ടത് പാവം തെരുവുനായ. വിശപ്പുകാരണം മറ്റൊന്നും ആലോചിച്ചില്ല. അവനെയങ്ങ് അകത്താക്കി.
 
പക്ഷേ, പണിപാളി. മയക്കമായി. ഇതിനിടെ നാട്ടിലെ ചുണക്കുട്ടൻമാരെത്തി കുരുക്കിട്ടുപിടികൂടിയതോടെ ആകെ പൊല്ലാപ്പായി. വയറുനിറഞ്ഞിട്ട് അനങ്ങാൻ വയ്യാത്തതിനാൽ നല്ലകുട്ടിയായി, അവർ കൊണ്ടുവന്ന ചാക്കിലേക്ക് കയറിക്കിടന്നു. പിന്നെയുള്ള കഥകളെല്ലാം നാട്ടിൽപാട്ടായി.
 
ബുധനാഴ്ച രാവിലെ അടയമൺ വയ്യാറ്റിൻകര പാലത്തിന് സമീപമാണ് സംഭവം. പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവ് നായയെ വിഴുങ്ങി അവശനിലയിലായ പെരുമ്പാമ്പിനെ യുവാക്കൾ കയറിട്ട് പിടിക്കുകയായിരുന്നു. പത്തടിയോളം നീളമുള്ള പാമ്പിനെ വനം വകുപ്പിന് കെെമാറി. സമീപ ദിവസങ്ങളിൽ പ്രദേശത്തുനിന്ന് പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാർ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top