18 June Tuesday

വസന്തകുമാറിന്റെ ഭാര്യയ്‌ക്ക്‌ താൽപര്യമെങ്കിൽ എസ്‌ഐ നിയമനം നൽകും; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Feb 20, 2019

കൊല്ലപ്പെട്ട സിആർപിഎഫ്‌ ജവാൻ വി വി വസന്തകുമാറിന്റെ വീട്ടിൽ മുഖ്യമന്ത്രി എത്തിയപ്പോൾ. ഫോട്ടോ ജഗത്‌ലാൽ

കൽപ്പറ്റ > പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ്‌ ജവാൻ വി വി വസന്തകുമാറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. യൂണിവേഴ്‌സിറ്റി അസിസ്റ്റൻറ് തസ്‌തികയിൽ വസന്തകുമാറിന്റെ ഭാര്യ ഷീനക്ക്‌ താൽപര്യമില്ലെങ്കിൽ എസ്‌ ഐ തസ്‌തികയിൽ നിയമനം നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.വയനാട്‌ വെറ്ററിനറി സർവകലാശാലയിൽ താലക്കാലിക ജോലിയിലാണ്‌ ഷീനയിപ്പോൾ.

കുട്ടികളുടെ വിദ്യാഭ്യാസം സർക്കാർ ഏറ്റെടുക്കും.  വീട്ടിലേക്കുള്ള വഴി, വീട്‌  എന്നിവയും സർക്കാർ  ശരിയാക്കി നൽകും. എസ്‌ഐ തസ്‌തികയിൽ നിയമനം വേണമൊയെന്ന് ഉടൻ അറിയിക്കാനും ബന്ധുക്കൾക്ക് നിർദ്ദേശം നൽകി. കുടുംബത്തിന്‌ 25 ലക്ഷം രൂപ സർക്കാർ ധനസഹായവും മന്ത്രിസഭ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.



ഇന്നലെ നടൻ മമ്മൂട്ടിയുംവസന്തകുമാറിന്റെ വീട് സന്ദർശിച്ചിരുന്നു.വയനാട്‌ അരിപ്പറ്റ ഹെലിപാഡിൽ ഹെലികോപ്‌റ്റിൽ  എത്തിയ മുഖ്യമന്ത്രി അവിടെനിന്ന്‌ റോഡ്‌മാർഗമാണ്‌ വസന്ത്‌കുമാറിന്റെ തറവാട്‌ വീട്ടിലെത്തിയത്‌. മന്ത്രിമാരായ ഇ പി ജയരാജൻ , കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top