07 June Sunday

കെ പ്രഭാകരന്‍ ചിത്രകലയെ ജനകീയമാക്കാന്‍ യത്‌നിച്ച കലാകാരന്‍: പുരോഗമന കലാസാഹിത്യ സംഘം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

തിരുവനന്തപുരം> ജനകീയ ഇന്ത്യന്‍ ചിത്രകലയുടെ സമകാലിക മുഖമായിരുന്ന കെ പ്രഭാകരന്റെ നിര്യാണത്തില്‍ പുരോഗമന കലാസാഹിത്യ സംഘം അനുശോചനം രേഖപ്പെടുത്തി. സിനിമയിലും മറ്റ് അന്വേഷണങ്ങളിലും തന്റെ സഹോദരന്‍ രവീന്ദ്രന്‍ എന്നപോലെ ചിത്രകലയില്‍ തികച്ചും വ്യത്യസ്തമായ ഒരു പാതയിലൂടെയാണ് പ്രഭാകരന്‍ സഞ്ചരിച്ചത്.

കലയെ സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗമാക്കണമെന്ന നിശ്ചയത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. ദേശാഭിമാനി വാരികയിലും വിശേഷാല്‍ പതിപ്പുകളിലും വരച്ചിരുന്ന രേഖാചിത്രങ്ങളില്‍ പോലും വ്യവസ്ഥയോട് സമരം ചെയ്യുന്ന മനുഷ്യമുഖങ്ങള്‍ കാണാമായിരുന്നു.എക്കാലത്തും പുരോഗമന കലാ സാഹിത്യപ്രസ്ഥാനത്തിന്റെ ഉറ്റ ബന്ധുവും വഴികാട്ടിയും ആയിരുന്ന ആ മഹാകാലാകാരനെ സംഘം അഭിവാദ്യം ചെയ്യുന്നു.

 അദ്ദേഹത്തിന്റെ പത്‌നിയും പ്രശസ്ത ചിത്രകാരിയുമായ കബിത മുഖോപാദ്ധ്യായ അടക്കമുള്ള കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പുകസ പ്രസ്താവനയില്‍ പറഞ്ഞു


 


പ്രധാന വാർത്തകൾ
 Top