06 October Sunday

പിടിഐ ഫോട്ടോഗ്രാഫർ ടി മോഹൻദാസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2024

കോഴിക്കോട്> പിടിഐ ഫോട്ടോഗ്രാഫർ ടി മോഹൻദാസ്  (57) അന്തരിച്ചു. സർജറിയെത്തുടർന്ന്  കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മംഗളം പത്രത്തിൽ ഫോട്ടോ ഗ്രാഫറായിട്ടായിരുന്നു തുടക്കം.  ദീർഘകാലം ദീപിക പത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായിരുന്നു. രണ്ടു തവണ മികച്ച ഫോട്ടോഗ്രാഫർക്കുള്ള സംസ്ഥാന അവാർഡും മികച്ച സ്‌പോർട്‌സ് ഫോട്ടോഗ്രാഫിക്കുള്ള സംസ്ഥാന അവാർഡും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

പരേതരായ തട്ടാംകണ്ടി കൃഷ്ണൻ കുട്ടിയുടേയും ലീലാവതിയുടേയും മകനാണ്. ഭാര്യ:  പ്രിയ (കണ്ടക്ടർ, കെഎസ്ആർടിസി)  മക്കൾ: വൈശാഖ്, സഞ്ജയ്. സഹോദരൻ: തിലകൻ.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top