08 August Saturday

102 ദിവസത്തിനിടെ 7377 പിഎസ്‌സി നിയമനം

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

സ്വന്തം ലേഖകൻ
കോവിഡ്‌ പ്രതിസന്ധിക്കും ലോക്‌ഡൗണിനും ഇടയിൽ 7377 പേർക്ക്‌ നിയമനഉത്തരവ്‌ നൽകി പിഎസ്‌സി. മാർച്ച്‌ 20 മുതൽ ജൂൺ 29 വരെയുള്ള 102 ദിവസംകൊണ്ടാണ് ഇത്രയും നിയമനശുപാർശ ഇറങ്ങിയത്‌. സംസ്ഥാനതലത്തിൽ 48 റാങ്ക്‌ലിസ്റ്റിൽനിന്ന്‌ 4240 പേർക്കും ജില്ലകളിൽ 16 റാങ്ക്‌ലിസ്റ്റിൽനിന്ന്‌ 3137 പേർക്കുമാണ്‌ സർക്കാർ ജോലിയുടെ വാതിൽ തുറന്നത്‌.

പ്രതിസന്ധികാലത്തും റിപ്പോർട്ട്‌ ചെയ്‌ത ഒഴിവുകളിലേക്ക്‌ യഥാസമയം നിയമനശുപാർശ നൽകാനും ഉദ്യോഗാർഥികളുടെ താൽപ്പര്യം സംരക്ഷിക്കാനും  കഴിഞ്ഞതിന്‌ തെളിവാണ്‌ ഈ കണക്കെന്ന്‌ പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ പറഞ്ഞു. ആരോഗ്യമേഖലയിൽമാത്രം സംസ്ഥാനതലത്തിൽ 919 പേർക്കും ജില്ലാതലത്തിൽ 945 പേർക്കുമാണ്‌ നിയമനം നൽകിയത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top