16 November Saturday

പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ: മൂന്നുപേരെ റാങ്ക് പട്ടികയില്‍ നിന്നും പിഎസ്‌സി നീക്കം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

തിരുവനന്തപുരം> പിഎസ്‌സിയുടെ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം നടത്തി എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നീ ഉദ്യോഗാര്‍ത്ഥികളെ പൊലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ പിഎസ് സി തീരുമാനിച്ചു. പിഎസ്‌സി തെരഞ്ഞെടുപ്പ് നടപടികളില്‍ നിന്നും ഇവരെ സ്ഥിരമായി അയോഗ്യരാക്കാനും തീരുമാനമായി. യൂ ണിവേഴ്സിറ്റി  കോളേജിലെ അക്രമ സംഭവത്തിലെ പ്രതികളാണ് മൂന്നുപേരും.

വിജിലന്‍സ് വിഭാഗത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ചതില്‍ നിന്ന് പരീക്ഷയില്‍ പങ്കെടുത്ത ഈ മൂന്ന് പേര്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പരീക്ഷ ക്രമക്കേട് നടത്തിയതായി സംശയിക്കുന്നതായി പബ്ലിക് സര്‍വീസ്  കമ്മീഷന്‍ വ്യക്തമാക്കി.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top