05 December Thursday

പിഎസ്‌സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

തിരുവനന്തപുരം >  വ്യാവസായിക പരിശീലനവകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ–പ്ലംബർ (ഒന്നാം എൻസിഎ–പട്ടികജാതിയിൽനിന്നുള്ള പരിവർത്തിത ക്രൈസ്തവർ), പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യാ റിസർവ് ബറ്റാലിയൻ) റഗുലർ വിങ്‌ (എൻസിഎ–പട്ടികജാതിയിൽനിന്നുളള പരിവർത്തിത ക്രൈസ്തവർ),  സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോർഡിൽ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്പെക്ടർ (എൻസിഎ–ഒബിസി) തസ്‌തികകളിലേക്കുള്ള ചുരുക്കപ്പട്ടിക പിഎസ്‌സി പ്രസിദ്ധീകരിക്കും.

ഡിക്റ്റേഷൻ ടെസ്റ്റ്

ലെജിസ്ലേച്ചർ സെക്രട്ടറിയറ്റിൽ കാറ്റഗറി നമ്പർ 331/2018, 332/2018, 334/2018 പ്രകാരം ഗ്രേഡ് 2–മലയാളം (ഒന്നാം എൻസിഎ–എൽസി/എഐ, വിശ്വകർമ, പട്ടികവർഗം) ഡിക്റ്റേഷൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.


പ്രധാന വാർത്തകൾ
 Top