തിരുവനന്തപുരം > എൽജിഎസ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ബാലനുമായി ചേര്‍ന്ന ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ വളരെ അനുകൂലമായ സമീപനമാണ് മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം ആവശ്യങ്ങള്‍ നടപ്പിലാക്കാമെന്നാണ് സര്‍ക്കാര്‍ പറഞ്ഞതെന്നും ഉദ്യോഗാര്‍ത്ഥികളുടെ പ്രതിനിധികള്‍ പറഞ്ഞു. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നടപടി വേഗത്തിലാക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..