05 December Thursday

പൊലീസ്‌ കോൺസ്‌റ്റബിൾ റാങ്ക്‌ ലിസ്‌റ്റിൽ ഉള്ളവർക്ക്‌ നിയമന ശിപാർശ 21നും 22നും

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2019

തിരുവനന്തപുരം> കേരള പോലീസില്‍ കെഎപി നാലാം ബറ്റാലിയന്‍ കാസര്‍ഗോഡ് യൂണിറ്റിന്റെ പരീക്ഷയില്‍ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നല്‍കിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കെഎപി നാലാം ബറ്റാലിയന്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതികളായ ഉദ്യോഗാര്‍ത്ഥികളെ ഒഴിവാക്കി നാലാം ബറ്റാലിയനിലേക്കും മറ്റുബറ്റാലിയനുകളിലേക്കും നിയമനശിപാര്‍ശ നല്‍കാന്‍ കമ്മിഷന്‍ തീരുമാനിച്ചു.

2019 നവംബര്‍ 21, 22 തീയതികളില്‍ നിയമനശിപാര്‍ശ മെമ്മോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കുവാനുളള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top