05 November Tuesday

കേന്ദ്ര അവഗണന: സിപിഐ എം 
പ്രതിഷേധം 
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024

തിരുവനന്തപുരം> വയനാട്ടിലെ ദുരിതബാധിതർക്ക്‌ സഹായം നൽകാത്തതുൾപ്പെടെ കേരളത്തോടുള്ള കേ ന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം നേതൃത്വത്തിലുള്ള പ്രചാരണത്തിന്‌ ചൊവ്വാഴ്‌ച തുടക്കമാകും.

നവംബർ 15 വരെയാണ്‌ പ്രചാരണം. അന്താരാഷ്‌ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്‌ക്ക്‌ വിലയ്‌ക്ക്‌ അനുസരിച്ച്‌ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പനവില കുറയ്‌ക്കുന്നില്ല. തൊഴിലില്ലായ്മ വർധിക്കുന്നു. സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ പെരുകി. മുണ്ടക്കൈയിൽ ഉരുൾപൊട്ടലുണ്ടായിട്ട്‌ മാസങ്ങൾ കഴിഞ്ഞിട്ടും കേന്ദ്രസഹായം ലഭിച്ചില്ല. ഈ വിഷയങ്ങളെല്ലാം പ്രചാരണത്തിന്റെ ഭാഗമായി ഉയർത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top