Deshabhimani

കരിങ്കൊടി പ്രതിഷേധം അപമാനിക്കലല്ല: കേസ് റദ്ദാക്കി

വെബ് ഡെസ്ക്

Published on Nov 21, 2024, 06:37 PM | 0 min read

കൊച്ചി> കരിങ്കൊടി പ്രതിഷേധം അപകീർത്തികരമോ അപമാനിക്കലോ അല്ലെന്ന് ഹൈക്കോടതി. 2017ൽ പറവൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി വീശിയതിന് രജിസ്റ്റർ ചെയ്ത കേസിൽ മജിസ്ട്രേട്ട്‌ കോടതിയിലുള്ള നടപടികൾ റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഉത്തരവായത്.

കേസിൽ പ്രതികളായ മൂന്ന് കോൺഗ്രസ് പ്രവർത്തകർ നൽകിയ ഹർജിയിൽ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കുറ്റവും റദ്ദാക്കി.

പ്രതിഷേധം ഉണ്ടാകുമ്പോൾ ചെറിയ ബലപ്രയോഗം സാധാരണമാണ്. ഏതു നിറത്തിലുള്ള കൊടി ഉപയോഗിച്ചുള്ള പ്രതിഷേധവും നിയമവിരുദ്ധമല്ലെന്നും ഹൈക്കോടതി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home