28 October Thursday
ഹർജി തള്ളി

പ്രൊഫഷണൽ കോഴ്സ്‌ പ്രവേശനം: എൻട്രൻസ് മാർക്ക് മാത്രം പരി​ഗണിക്കാനാവില്ലെന്ന്‌ ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

കൊച്ചി> എഞ്ചിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സിന്‌ ചേരുവാൻ പ്രവേശന പരീക്ഷയുടെ മാർക്ക്‌ മാത്രം അടിസ്‌ഥാനമാക്കണമെന്ന  ഹർജി ഹൈക്കോടതി തള്ളി. പ്ലസ്‌ ടു മാർക്കും പരിഗണിക്കണമെന്നും  സിബിഎസ്‌ ഇ , ഐസിഎസ്‌ഇ വിദ്യാർഥികൾക്ക്‌ ഇപ്രൂവ്‌മെൻറ്‌ റിസൾട്ട്‌ വരുന്ന മുറക്ക് മാർക്ക്‌ അപ്‌ലോഡ്‌ ചെയ്യാൻ അവസരം നൽകണമെന്നും  കോടതി നിദ്ദേശിച്ചു.

പ്ലസ് ടു പരീക്ഷ മാർക്ക് പരിഗണിക്കരുത് എന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.സിബിഎസ്ഇ മാനേജ്‌മെന്റ് അസോസിയേഷനും വിദ്യാർഥികളുമാണ്‌  ഈ ആവശ്യമുന്നയിച്ച്  ഹൈക്കോടതിയെ സമീപിച്ചത്‌.

നിലവിൽ പ്രൊഫഷണൽ കോഴ്‌സ്‌ പ്രവേശനത്തിന്‌  പ്ലസ്‌ ടു മാർക്കും പരിഗണിക്കാറുണ്ട്‌. കോവിഡ്‌ സാഹചര്യത്തിൽ സിബിഎസ്‌ഇ പ്ലസ്‌ ടു പരീക്ഷ റദ്ദാക്കിയിരുന്നു.പ്ലസ്‌ ടു മൂല്യ നിർണയം മുൻവർഷങ്ങളിലെ മാർക്ക്‌ കൂടി പരിഗണിച്ചാണ്‌ കണക്കാക്കിയത്‌. ഈ സാഹചര്യത്തിലാണ്‌ പ്രൊഫഷനൽ കോഴ്‌സ്‌ പ്രവേശനത്തിന്‌ എൻട്രൻസ്‌ മാർക്ക്‌ മാത്രം കണക്കാക്കണമെന്നാവശ്യപ്പെട്ട്‌ ഹർജി നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top