സഹായം അനുവദിക്കുന്നതിൽ നടപടിക്രമങ്ങൾ തടസമാകരുത്: കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി > സംസ്ഥാനം ചൂരൽമല-മുണ്ടക്കൈ ദുരന്ത നിവാരണത്തിനായി ആവശ്യപ്പെട്ട തുക എത്രയാണെന്ന് കേരള ഹൈക്കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞു. ഇതിൽ കേന്ദ്രം എത്ര തുക അനുവദിച്ചുവെന്നും ഇനി എന്തെങ്കിലും അനുവദിക്കാനുണ്ടോയെന്നും കേന്ദ്ര സർക്കാരിനോട് കോടതി ചോദിച്ചു. സഹായം അനുവദിക്കുന്നതിൽ നടപടിക്രമങ്ങൾ തടസമാകരുതെന്നും കോടതി കേന്ദ്രത്തിന് നിർദേശം നൽകി.
അതേ സമയം, വയനാട് ദുരന്തം ഉണ്ടായത് മുതൽ ഇന്നുവരെ കേന്ദ്രം ഇടക്കാല ദുരിതാശ്വാസം എന്തെങ്കിലും നൽകിയിട്ടുണ്ടോ എന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. പുനരധിവാസത്തിന് ഇനി എത്ര തുക സംസ്ഥാനത്തിന് ആവശ്യമുണ്ടെന്നും കോടതി ആരാഞ്ഞു. വിശദമായ കാര്യങ്ങൾ അറിയിക്കാൻ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് കോടതി നിർദേശം നൽകി. വിഷയത്തൽ ഫിനാൻസ് ഓഫീസർ നാളെ കോടതിയിൽ നേരിട്ട് ഹാജരായി കൃത്യമായ കണക്ക് നൽകണമെന്നും കോടതി പറഞ്ഞു.
0 comments