29 February Saturday

യാത്രക്കാരുടെ സുരക്ഷ പ്രധാനം; നിയമം പാലിക്കാത്ത സ്വകാര്യ ട്രാൻസ്‌പോർട്ട്‌ ബസുകൾ നിരത്തിലിറക്കരുത്‌: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020
കൊച്ചി > മോട്ടോർ വാഹന നിയമത്തിലെ മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്വകാര്യ -ട്രാൻസ്പോർട്ട് ബസുകൾ നിരത്തിലിറക്കരുതെന്ന് ഹൈക്കോടതി. ബസുകൾ മോട്ടോർ വാഹന നിയമത്തിൽ നിഷ്ക്കർഷിച്ചിട്ടുള്ള ലൈറ്റുകൾ, സിഗ്നൽ ഉപകരണങ്ങൾ, റിഫ്ളക്‌ടറുകൾ എന്നിവ നിർബന്ധമായും ഘടിപ്പിച്ചിരിക്കണം. വാഹനങ്ങൾ നിയമം പാലിക്കുന്നുണ്ടന്ന് ട്രാൻസ്പോർട് കമ്മിഷണറും കീഴുദ്യോഗസ്ഥരും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിൽ നിർദേശിച്ചു. സ്വകാര്യ ബസുകളുടെ കാലപരിധി 15 ൽ നിന്ന് 20 വർഷമായി ഉയർത്തിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌ത് ആലുവ സ്വദേശി പി ഡി മാത്യു സമർപ്പിച്ച ഹർജിയിലാണ്ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രന്റെ ഉത്തരവ്.
 
യാത്രക്കാരുടെ പൊതു സുരക്ഷയെ ബാധിക്കുന്നതുംമറ്റ് വാഹന യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന വിധത്തിലും അധിക ഉപകരണങ്ങൾ സ്റ്റേജ് ക്യാരേജുകളിൽ ഘടിപ്പിക്കാൻ പാടില്ല. അത്തരം വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകരുതെന്നുംനൽകിയിട്ടുണ്ടങ്കിൽ അവ റദ്ദാക്കണമെന്നും കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി അധിക ക്രാഷ് ഗാർഡുകൾ, ബുൾബാർ, ചവിട്ടുപടികൾ എന്നിവ ഘടിപ്പിപ്പിച്ച വാഹനങ്ങൾ ഓടാൻ അനുവദിക്കരുത്.നമ്പർ പ്ലേറ്റ് ,ഇല്യുമിനേഷൻ ലാമ്പ്, പുറകിലും വശങ്ങളിലുമുള്ള കണ്ണാടിച്ചില്ലുകൾ മറക്കുന്ന സ്റ്റിക്കറുകൾ, വശങ്ങളിലെ സ്റ്റിക്കറുകൾ ,എഴുത്തുകൾ എന്നിവ പാടില്ല. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള വസ്തുക്കൾ വശങ്ങളിൽ തുക്കിയിടരുതെന്നും അത്തരംവാഹനങ്ങൾക്ക് താൽക്കാലിക - സ്ഥിരപെർമിറ്റുകൾ നൽകരുതെന്നും കോടതി നിർദേശിച്ചു. ട്രാൻസ്പോർട് കമ്മീഷണറെ കേസിൽ സ്വമേധയാ കക്ഷി ചേർത്തുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
 
വാഹനങ്ങളുടെ പെർമിറ്റ് കാര്യത്തിൽഗ്രാൻസ്പോര്ട് അതോറിറ്റിയുടെ മാനദണ്ഡങ്ങളും സുപ്രീം കോടതി ഉത്തരവുകളും കർശനമായി പാലിക്കണമെന്നും കോടതി നിർദേശിച്ചു.
മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top