19 May Thursday

പതിനേഴുകാരനെ പീഡിപ്പിച്ച ജയിൽ ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

കോഴിക്കോട്​ > പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിൽ ജീവനക്കാരൻ അറസ്റ്റിൽ. കണ്ണൂർ സെൻട്രൽ ജയിൽ അസി. പ്രിസൺ ഓഫീസർ ആവള സ്വദേശി ഭഗവതി കോട്ടയിൽ ബി ആർ  സുനീഷിനെയാണ്​ (40) കസബ പൊലീസ്​ അറസ്റ്റുചെയ്‌തത്​. മലപ്പുറം സ്വദേശിയായ പതിനേഴുകാരനെ കോഴിക്കോട്​ കോട്ടപ്പറമ്പിലെ കേരള ഭവൻ ലോഡ്‌ജിലെത്തിച്ച്​ പീഡിപ്പിച്ചെന്ന കേസിലാണ്​ അറസ്റ്റ്​.

എടക്കര പൊലീസ്​ ഇയാൾക്കെതിരെ അഞ്ച്​ കേസുകൾ  രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിൽ ഒരുകേസ്​ കഴിഞ്ഞ ഡിസംബറിൽ കസബ സ്​റ്റേഷനിലേക്ക്​ മാറ്റി. ഈ കേസിലാണിപ്പോൾ അറസ്റ്റ്​. പൊലീസ്​ എന്ന്​ പരിചയപ്പെടുത്തിയാണ്​ ലോഡ്​ജിൽ മുറിയെടുത്തത്​. തുടർന്ന്​ കുട്ടിയെ എത്തിച്ച്​ പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കോഴിക്കോട്​ ജില്ലാ ജയിലിലും ഇയാൾ ജോലിചെയ്‌തിട്ടുണ്ട്​.

കസബ ഇൻസ്​പെക്‌ട‌ർ എൻ  പ്രജീഷിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പൊലീസ്​ ഓഫീസർ ശിവദാസൻ, രഞ്ജിഷ്​, ഷറീനാബി, സിവിൽ പൊലീസ്​ ഓഫീസർ വിഷുപ്രഭ എന്നിവരടങ്ങിയ സംഘം ചൊവ്വാഴ്‌ച കണ്ണൂർ ​സെൻട്രൽ ജയിലിൽനിന്നാണ്​ പ്രതിയെ അറസ്റ്റുചെയ്‌തത്​. കോഴിക്കോട്​ പോക്​സോ കോടതി ഇയാളെ റിമാൻഡ്​ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top