20 September Friday

ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷയില്‍ ഗുരുതരവീഴ്ച; പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Jul 25, 2019

കോഴിക്കോട്>  ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷാ നടത്തിപ്പില്‍ ഗുരുതരമായ വീഴ്ച വരുത്തിയ കോഴിക്കോട് താമരശ്ശേരി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി. പ്രീത. കെ യെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. അതേ ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ. അബൂബക്കറിനെ സസ്‌പെന്റ് ചെയ്യാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

 റീജണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. പരീക്ഷകളുടെ തുടര്‍ നടത്തിപ്പിന് പകരം ചീഫ് സൂപ്രണ്ടുമാരെ നിയോഗിച്ചിട്ടുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top