24 October Thursday

എടച്ചോളി പ്രേമന്‍ വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

തലശേരി> മൂഴിക്കരയിലെ ബിജെപി പ്രവര്‍ത്തകന്‍ എടച്ചോളി പ്രേമന്‍ കൊല്ലപ്പെട്ട കേസിലെ മുഴുവന്‍ പ്രതികളെയും തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി(2) വെറുതെ വിട്ടു. എട്ടു പ്രതികളില്‍ ഏഴാംപ്രതി ചന്ദ്രശേഖരന്‍ കേസ് നടക്കുന്നതിനിടെ മരിച്ചിരുന്നു. തലശേരി നഗരസഭാ ചെയര്‍മാന്‍ സി കെ രമേശന്‍ ഉള്‍പ്പെടെ മറ്റ് ഏഴു പ്രതികളെയാണ് കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചത്.

 എല്ലാവരും സിപിഐ എം പ്രവര്‍ത്തകര്‍. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വിധിന്യായത്തില്‍ പറഞ്ഞു.  2005 ഒക്ടോബര്‍ 13നാണ് മൂഴക്കരയില്‍ വച്ച് പ്രേമന് വെട്ടേറ്റത്. ചികിത്സയ്ക്കിടെയായിരുന്നു മരണം.

 


പ്രധാന വാർത്തകൾ
 Top