28 May Saturday

പ്രതിധ്വനി ടെക്നിക്കൽ ഫോറം 103‐ാമത് പരിശീലന പരിപാടി ജനുവരി 15ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 11, 2022

തിരുവനന്തപുരം > പ്രതിധ്വനി ടെക്‌നി‌ക്കൽ ഫോറത്തിന്റെ 103ാമത് പരിശീലന പരിപാടി ജനുവരി 15 ശനിയാഴ്‌ച‌ രാവിലെ 11 മുതൽ 12:30 വരെ നടക്കും. സീനിയർ കൺസൾട്ടന്റും ബിസിനസ് അനലിസ്റ്റുമായ മുഹമ്മദ് നൗഷാദ് ബിസിനസ് അനാലിസിസിനെ (Introduction to Business Analysis) ക്കുറിച്ച്‌ സംസാരിക്കും. കോവിഡ് കാലത്തെഎൺപതാമത്തെ ട്രെയിനിങ് പ്രോഗ്രാമാണിത്.

കേരളത്തിലെ മുപ്പതിനായിരത്തിലധികം ഐ ടി ജീവനക്കാർ  നേരിട്ട് പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും  അവരുടെ ടെക്നിക്കൽ സ്കിൽ റിസ്കിൽ/അപ്പ്സ്കിൽ (Reskill/Upskill) ചെയ്യുകയും ചെയ്തു. ഐ ടി ഇൻഡസ്ട്രിയിലെ പ്രമുഖരായ ടെക്നിക്കൽ എക്സ്പെർട്ട്സ് ആണ് പ്രതിധ്വനിയുടെ ടെക്നിക്കൽ സെഷൻസ് കൈകാര്യം ചെയ്യുന്നത്.   ഒരു മാസത്തിൽ രണ്ടു തവണ  ഐ ടി ജീവനക്കർക്കായി പ്രതിധ്വനി ടെക്നിക്കൽ സെഷൻസ് നടത്തുന്നുണ്ട്. എല്ലാ സെഷൻസും സൗജന്യമാണ്. കൂടുതൽ വിവരണങ്ങൾക്ക്‌ ‐രജിത് വി പി  - 9947787841, രാഹുൽ ചന്ദ്രൻ - 9447699390

രജിസ്‌ട്രേ‌ഷൻ ലിങ്ക്:
https://us02web.zoom.us/meeting/register/tZUvce-qqTMtHtRiZp82nPMMPujzGyiXVLKn

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top