13 July Monday

ഐടി മേഖലയിലെ ജോലി തിരയുന്നതിനു സൗജന്യ ജോബ് പോര്‍ട്ടലുമായി പ്രതിധ്വനി

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

തിരുവനന്തപുരം> ഐടി മേഖലയിലെ ജോലി തിരയുന്നതിനായി  സൗജന്യ ജോബ് പോര്‍ട്ടല്‍ നിര്‍മ്മിച്ച്‌ ഐടി ജീവനക്കാരുടെ  സംഘടനയായ പ്രതിധ്വനി. കോവിഡ് കാരണം ജോലി നഷ്ട്ടപ്പെട്ട നിരവധി ജീവനക്കാര്‍ക്ക് സഹായകമാകുന്ന തരത്തില്‍ പ്രതിധ്വനി നിര്‍മ്മിച്ച പോര്‍ട്ടല്‍ കേരളത്തിന്റെ ഐടി സെക്രട്ടറി  എം ശിവശങ്കര്‍ ഐഎഎസ് പ്രകാശനം ചെയ്തു.

  job.prathidhwani.org എന്ന സൈറ്റില്‍ കമ്പനികള്‍ക്കും ജീവനക്കാര്‍ക്കും സൗജന്യമായി അവസരങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സാധിക്കും. നിലവിലുള്ള പ്രമുഖ ജോബ് പോര്‍ട്ടലുകളിലെല്ലാം ഇത്തരം സേവനങ്ങള്‍ക്ക് കമ്പനികളില്‍ നിന്നും ജീവനക്കാരില്‍ നിന്നും വന്‍ തുക ഈടാക്കുന്നയിടത്ത് പ്രതിധ്വനിയില്‍ അവസരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതും അപ്ലൈ ചെയ്യുന്നതുമടക്കം എല്ലാം സൌജന്യമാണ്.


പ്രതിധ്വനിയുടെ https://t.me/Prathidhwani എന്ന ടെലിഗ്രാം ചാനലില്‍ ജോയിന്‍ ചെയ്യുകയാണെങ്കില്‍ പോസ്റ്റു ചെയ്യുന്ന ജോലികളുടെ വിവരങ്ങള്‍ മൊബൈലിലേക്കും ലഭിക്കും. പ്രതിധ്വനിയുടെ കൊച്ചി എക്‌സിക്കുട്ടീവ് അംഗം അനൂജ് ആണ് നിലവിലുള്ള വേര്‍ഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇനി വരുന്ന വേര്‍ഷനുകളില്‍ മൊബൈല്‍ അപ്ലിക്കേഷന്‍ ഉള്‍പ്പടെ കൂടുതല്‍ സവിശേഷതകള്‍ ഉണ്ടായിരിക്കും.

 


പ്രധാന വാർത്തകൾ
 Top