13 December Friday

ടെക്കികളുടെ സര്‍ഗ്ഗോത്സവം - പ്രതിധ്വനി സൃഷ്ടി 2019- രചനകള്‍ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2019

തിരുവനന്തപുരം> ടെക്കികളിലെ സര്‍ഗ്ഗ പ്രതിഭകളെ കണ്ടെത്തുന്നതിനായി ടെക്നോപാര്‍ക്കിലെ ജീവനക്കാരുടെ  ക്ഷേമ സംഘടനയായ പ്രതിധ്വനി നടത്തുന്ന "സൃഷ്ടി 2019" എന്ന കലാ സാഹിത്യ മത്സരത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു. ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിൽ  മലയാളം, ഇംഗ്ലിഷ്, തമിഴ്  ഭാഷകളിലായി രചനാ മത്സരവും പെന്‍സില്‍ ഡ്രായിംഗ്, കാര്‍ട്ടൂണ്‍, പെയിന്റിംഗ് എന്നിവയില്‍ കലാ മത്സരവുമാണ് സൃഷ്ടി 2019 ന്റെ ഭാഗമായുണ്ടാവുക.

ടെക്നോപാര്‍ക്കിനുള്ളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രചനകള്‍ ഇ മെയിലായി അയക്കുകയും  കലാ മത്സരങ്ങള്‍ക്കായി രെജിസ്റ്റര്‍ ചെയ്യുകയും  ചെയ്യാം. (https://www.yepdesk.com/prathidhwani-srishti-2019-artsfest)
2019 നവംബർ  30 ആണ് രചനകള്‍ അയക്കുവാനുള്ള അവസാന തീയതി.

പെന്‍സില്‍ ഡ്രായിംഗ്, കാര്‍ട്ടൂണ്‍, പെയിന്റിംഗ് എന്നീ ഇനങ്ങളിലെ മത്സരം 2019 ഡിസംബർ 14 ശനിയാഴ്ച ടെക്നോപാര്‍ക്കിനുള്ളില്‍ വെച്ച് നടത്തുന്നതായിരിക്കും. കലാ മത്സരങ്ങള്‍ക്കുള്ള വിഷയങ്ങള്‍ മത്സര സമയത്ത് ജഡ്ജസ് പ്രഖ്യാപിക്കുന്നതായിരിക്കും. വാട്ടര്‍ കളറിലായിരിക്കും പെയിന്റിംഗ് മത്സരങ്ങള്‍ നടക്കുക.

മത്സരങ്ങളുടെ നിയമാവലിയും അനുബന്ധ  വിവരങ്ങളും https://www.prathidhwani.org/srishti എന്ന പേജില്‍ ലഭ്യമാണ്.


പ്രധാന വാർത്തകൾ
 Top