07 February Tuesday

പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവം രജിസ്ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Nov 19, 2022

തിരുവനന്തപുരം> കേരളത്തിലെ ഐ ടി ജീവനക്കാരുടെ ചലച്ചിത്രോത്സവമായ പ്രതിധ്വനി ക്വിസ ചലച്ചിത്രോത്സവ (PQFF- 22) ലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഐ ടി  ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം അതിന്റ തുടർച്ചയായ പത്താം വർഷത്തിലേക്ക് കടക്കുകയാണ്. കേരളത്തിലെ പ്രധാന ഐ ടി കേന്ദ്രങ്ങളായ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർപാർക്ക് എന്നിവിടങ്ങളിലടക്കം കേരളത്തിലെ ഐടി കമ്പനികളിൽ മാറ്റുരയ്ക്കുന്ന ചലച്ചിത്രോത്സവത്തിൽ ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ഐ ടി ജീവനക്കാർക്കും പങ്കെടുക്കാം.

പ്രതിധ്വനി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ (PQFF2022) ൻറെ പ്രദർശനവും  പുരസ്കാരദാനവും 2022 ഡിസംബറിൽ തിരുവനന്തപുരത്ത് ടെക്‌നോപാർക്കിൽ വെച്ച് നടക്കും. ഐ ടി ജീവനക്കാർ സംവിധാനം ചെയ്ത 400 ഇൽ പരം ഹ്രസ്വ ചിത്രങ്ങൾ മുൻ വർഷങ്ങളിലായി ക്വിസ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചു.

ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 11,111 രൂപയുടെ ക്യാഷ് പ്രൈസും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 5555 രൂപയുടെ ക്യാഷ് പ്രൈസുമാണ് സമ്മാനം. കൂടാതെ മികച്ച നടൻ, നടി, ഛായാഗ്രാഹകൻ, എഡിറ്റർ എന്നിവർക്കും പ്രത്യേക പുരസ്കാരങ്ങളുണ്ടാവും. 2022 ഡിസംബർ അഞ്ച് ആണ് മേളയിലേക്ക് ചിത്രങ്ങൾ സമർപ്പിക്കുവാനുള്ള അവസാന തീയതി. രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക http://prathidhwani.org/Qisa22

സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ബന്ധപ്പെടുക:
കൺവീനർ  (ടെക്നോപാർക്) - മുഹമ്മദ് അനീഷ് (+91 97458 89192)
കൺവീനർ  (ഇൻഫോപാർക്) – ചൈതന്യൻ (+91 99466 08868)
കൺവീനർ (കോഴിക്കോട്) പ്യാരേലാൽ +91 85478 72972 - (Cyberpark/Calicut)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top