19 July Friday

മാധ്യമപ്രവർത്തകനെ വിട്ടയക്കണം: സുപ്രീംകോടതി; യോഗി ആദിത്യനാഥ‌് സർക്കാരിന‌് താക്കീത‌്

സ്വന്തം ലേഖകൻUpdated: Wednesday Jun 12, 2019


ന്യൂഡൽഹി
ഉത്തർപ്രദേശ‌് മുഖ്യമന്ത്രിക്കെതിരെ സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായം രേഖപ്പെടുത്തിയതിന‌് അറസ്റ്റ‌്ചെയ‌്ത മാധ്യമപ്രവർത്തകൻ പ്രശാന്ത‌് കനോജിയയെ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്ന‌് സുപ്രീംകോടതി. പൗരന്റെ മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ കൈയുംകെട്ടി നോക്കിയിരിക്കില്ലെന്നും കോടതി യോഗി ആദിത്യനാഥ‌് സർക്കാരിന‌് താക്കീത‌് നൽകി.

കനോജിയയുടെ ഭാര്യ ജഗിഷ അറോറ സമർപ്പിച്ച ഹേബിയസ‌് കോർപസ‌് ഹർജി പരിഗണിച്ചാണ‌് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, അജയ‌് റസ‌്തോഗി എന്നിവർ അംഗങ്ങളായ അവധിക്കാല ബെഞ്ച‌ിന്റെ ഉത്തരവ‌്. വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ‌് ഈ അറസ‌്റ്റ‌്. അറ‌സ‌്റ്റും  റിമാൻഡും നിയമവിരുദ്ധമാണെന്ന‌് കോടതി വിലയിരുത്തി.
‘പ്രശാന്ത‌് കനോജിയയുടെ ട്വീറ്റുകളോട‌് കോടതിക്കും യോജിപ്പില്ല. പക്ഷേ, അതിന്റെപേരിൽ അദ്ദേഹത്തെ ജയിലിലടച്ച നടപടി അംഗീകരിക്കാനാകില്ല’–- ജസ‌്റ്റിസ‌് ഇന്ദിര ബാനർജി നിരീക്ഷിച്ചു. ഭരണഘടനയുള്ള രാജ്യമാണിതെന്ന കാര്യം മറക്കരുതെന്നും ജസ‌്റ്റിസ‌് ചൂണ്ടിക്കാണിച്ചു.

  യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്ന‌് അവകാശപ്പെട്ട യുവതി മാധ്യമങ്ങളോട‌് പ്രതികരിക്കുന്നതിന്റെ വാർത്തയാണ‌്  കമന്റ‌് സഹിതം പ്രശാന്ത‌് കനോജിയ ട്വിറ്ററിൽ ഷെയർ ചെയ‌്തത‌്.  യോഗി ആദിത്യനാഥ‌ിനോട‌് തന്നെ വിവാഹം ചെയ്യണമെന്നും യുവതി വീഡിയോയിൽ അഭ്യർഥിക്കുന്നു. വാർത്ത നൽകിയ ചാനൽ നേഷൻ ലൈവിന്റെ മേധാവി ഇഷിക സിങ്ങിനെയും എഡിറ്റർ അനൂജ‌്ശുക്ലയെയും യുപി പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top