13 December Friday

പ്രേതവേഷമണിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Nov 12, 2019

ബംഗളൂരു> പ്രേതവേഷമണിഞ്ഞ് ജനങ്ങളെ പേടിപ്പെടുത്തിയ വിദ്യാര്‍ഥികളെ ബംഗളൂവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. പ്രേതവേഷമണിഞ്ഞ് തെരുവിലിറങ്ങിയ ഏഴ് യുവാക്കളെയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്.  ഷാന്‍ നല്ലിക്(22), നിവേദ്(20), സജീല്‍ മുഹമ്മദ്(21), മുഹമ്മദ് അയൂബ്(20), സയ്ദ്, നബീല്‍(20), യൂസഫ് അഹമ്മദ്(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ താക്കീത് നല്‍കി വിട്ടയച്ചു. 

 യുവാക്കള്‍ പ്രേതവേഷമണിഞ്ഞെത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. പ്രദേശത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച ശേഷം ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

 ഐപിസി 341,504,34 എന്നീ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. തമാശയ്ക്കായി ചെയ്തതാണെന്നും, ഇനി ആവര്‍ത്തിക്കില്ലെന്നും ഏഴ് പേരും പോലീസിനോട് പറഞ്ഞു.

രാത്രി റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരെയും വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവരേയുമാണ് പ്രേതവേഷത്തിലെത്തുന്ന യുവാക്കള്‍ പേടിപ്പെടുത്തിയിരുന്നതെന്നു പോലീസ് പറയുന്നു.മൂന്ന് യുവാക്കള്‍ വെള്ള വസ്ത്രമണിഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറെ ഭയപ്പെടുത്തുന്നതാണ് ഒരു വീഡിയോ. യുവാക്കളെ കണ്ടതും ഭയന്ന് ഓട്ടോറിക്ഷ പിന്നോട്ടെടുക്കുന്ന ഡ്രൈവറെയും വീഡിയോയില്‍ കാണാം.






 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top