26 October Monday

പത്തനംതിട്ട പ്രക്കാനത്ത്‌ കോൺഗ്രസ്‌, ബിജെപി കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

പ്രക്കാനത്ത് സിപിഐ എമ്മിലേക്ക്‌ വന്നവരെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു സ്വീകരിക്കുന്നു

പത്തനംതിട്ട > പ്രക്കാനത്ത് കോൺഗ്രസും ബിജെപിയുംവിട്ട് 20 കുടുംബങ്ങൾ സിപിഐ എമ്മിലേക്ക്.  ലൈഫ്‌ പദ്ധതിയിലൂടെ പാവപ്പെട്ട രണ്ടര ലക്ഷം കുടുംബങ്ങൾക്ക്‌ തലചായ്‌ക്കാൻ വീടൊരുക്കി കൊടുത്ത എൽഡിഎഫ്‌ സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന കോൺഗ്രസ്‌, ബിജെപി നിലപാടിൽ പ്രതിഷേധിച്ചാണ്‌ 20 ബിജെപി, കോൺഗ്രസ്‌ കുടുംബങ്ങളിലെ അംഗങ്ങൾ സിപിഐ എമ്മിലേക്ക്‌ വന്നത്‌.
 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഹാരമണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റിയംഗം ടി എ രാജേന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായർ, ഏരിയ സെക്രട്ടറി എൻ സജികുമാർ, ജില്ലാ കമ്മിറ്റിയംഗം എസ് നിർമലാദേവി, ലോക്കൽ സെക്രട്ടറി ജോസ് മാത്യു എന്നിവർസംസാരിച്ചു. അഡ്വ. ജയൻ മാത്യൂ സ്വാഗതവും പി സി രാജീവ്‌ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top