15 October Tuesday

ഗാനരചയിതാവ് പ്രകാശ് മാരാര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2024

ബാലുശേരി > ഗാനരചയിതാവ് പ്രകാശ് മാരാര്‍ ( 54) അന്തരിച്ചു. കോട്ടയം ചെങ്ങന്നൂരില്‍ സിനിമാസെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന്  ബുധനാഴ്‌ച രാത്രി ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. ചെമ്പട , വീണ്ടുംകള്ളൻ, അയാൾ ഞാനല്ല നെല്ലിക്ക, തുടങ്ങിയ സിനിമകളിലും നാടകങ്ങളിലും ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട്‌.

പനങ്ങാട്ട് നോർത്ത് സുമഗിരിയിലാണ് താമസം. ഭാര്യ: സോണി (വടകര). മക്കൾ: ഹീര (സിപി ഐ എം പനങ്ങാട് നോർത്ത് ബ്രാഞ്ച് അംഗം, ഡിവൈഎഫ്ഐ പനങ്ങാട് മേഖലാകമ്മറ്റി അംഗം), ഹൃദ്യ (കേരളബേങ്ക് കൊടുവള്ളി). മരുമകൻ: അർജ്ജുൻ ( നരിക്കുനി)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top