വണ്ടിയിടിച്ച് ചത്ത മുള്ളൻപന്നിയെ കറിവെച്ച് കഴിക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെ കേസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 20, 2024, 02:08 PM | 0 min read

കാഞ്ഞങ്ങാട്> കാസർകോട് കാഞ്ഞങ്ങാട്ടിൽ വാഹനമിടിച്ച്‌ ചത്ത മുള്ളൻ പന്നിയെ കറിവെച്ച്‌ കഴിക്കാൻ ശ്രമിച്ച രണ്ടുപേർക്കെതിരെ വനം വകുപ്പ്‌ കേസെടുത്തു.  കാഞ്ഞങ്ങാട്‌ ചെമ്മട്ടംവയൽ സ്വദേശി അരുൺകുമാർ, ചുള്ളിക്കര അയറോട്ട്‌ സ്വദേശി ഹരിഷ്‌കുമാർ എന്നിവർക്കെതിരെയാണ്‌ കേസ്‌. കേസിൽ പ്രതിയായതറിഞ്ഞയുടൻ കിരൺ കുമാർ ആത്മഹത്യക്കു ശ്രമിച്ചു. ഇയാളെ മം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

വെള്ളിയാഴ്‌ച രാവിലെ കൊട്ടച്ചേരി റെയിവേ മേൽപാലത്തിനടുത്ത റോഡിൽ വാഹനമിടച്ച് ചത്ത നിലയിൽ  മുള്ളൻ പന്നിയെ കണ്ടെത്തിയിരുന്നു.  ഇതുവഴിയെത്തിയ കിരണൻകുമാർ  കുഴിച്ചിടാനെന്ന വ്യാജേന ചാക്കിലാക്കി ബന്ധുമായ ഹരീഷിന്റെ വീട്ടിലേക്കു കൊണ്ടുപോവുകയായിരുന്നു. ഇതു ശ്രദ്ധയിൽപെട്ട നാട്ടുകാരാണ്  വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ വിവരമറിയിച്ചത്.  ഹരീഷ്‌ കുമാറിനെ അറസ്‌റ്റ്‌ ചെയ്‌ത്‌ കോടതിയിൽ ഹാജരാക്കി.



deshabhimani section

Related News

0 comments
Sort by

Home