05 July Tuesday

പ്രകോപന മുദ്രാവാക്യം; ഈരാറ്റുപേട്ടയില്‍ ഒരാള്‍ കസ്റ്റഡിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ഈരാറ്റുപേട്ട> പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്നും  ഒരാളെ കസ്റ്റഡിയിലെടുത്തു.ഈരാറ്റുപേട്ട സ്വദേശി പാറനാനിയില്‍ അന്‍സാര്‍ നജീബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

ആലപ്പുഴയില്‍ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ  രാത്രി 10 മണിയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയത് അന്‍സാറായിരുന്നു.പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട്  പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top