04 October Wednesday
നിരവധി പേർ കസ്റ്റഡിയിൽ

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ പരക്കെ അക്രമം: വാഹനങ്ങള്‍ക്ക് കല്ലേറ്, കെഎസ്ആര്‍ടിസി ബസുകൾ തകര്‍ത്തു

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022

തിരുവനന്തപുരം> പോപ്പുലർ ഫ്രണ്ട് ആ​ഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ പരക്കെ അക്രമം.വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. കോഴിക്കോട്ടും കൊച്ചിയിലും ആലപ്പുഴയിലും കൊല്ലത്തും വയനാട്ടിലും കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ത്തു. രാവിലെ ആറ് മുതൽ വെെകിട്ട് ആറ് വരെയാണ് ഹർത്താൽ.

വടകര  ചോറോട് പുഞ്ചിരി മിൽ ഭാഗത്ത് ഹർത്താൽ അനുകൂലികൾ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നു

വടകര ചോറോട് പുഞ്ചിരി മിൽ ഭാഗത്ത് ഹർത്താൽ അനുകൂലികൾ ടയർ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തുന്നു

കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂരിൽ ചരക്കുലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്തു. ആലുവയിൽ ബസിന് കല്ലെറിഞ്ഞു.ആലുവയിൽ രണ്ട് ശകഎസ്ആർടിസി ബസുകൾ തകർത്തു.

കോന്നി കുളത്തുങ്കലിൽ കെ.എസ്സ്.ആർ.ടി.സി ബസ്സിനുള്ള കല്ലേറിൽ കോന്നി സബ് രജിസ്ട്രാർ ആഫീസിലെ സീനിയർ ക്ലർക്ക് ബോബി മൈക്കിളിന് കണ്ണിന് പരിക്കേറ്റു. കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരിക്കേറ്റു.
Read more: https://www.deshabhimani.com/news/kerala/police-officer-was-hit-by-a-bike-in-kollam/1045526

 പെരിന്തൽമണ്ണയിലും കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ഗുരുവായൂർ- സുൽത്താൻ ബത്തേരി ബസിന് നേരെ പെരിന്തൽമണ്ണ ജൂബിലി റോഡ് ജംഗ്ഷന് സമീപം ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കല്ലേറ് നടത്തിയത്. ബസിൻ്റെ മുന്നിലെ ഗ്ലാസ് തകർന്നു.

കണ്ണൂരിൽ എയർപോട്ടിലേക്ക് പോയ വാഹനം അടിച്ചുതകർത്തും പയ്യോളിയിലും ഈരാറ്റുപേട്ടയിലും ഹർത്താലനുകൂലികൾ  റോഡ് ഉപരോധിച്ച് പൊലീസിന് നേരെ സംഘർഷം നടത്തി. ഈരാറ്റുപേട്ടയിൽ പൊലീസ് ലാത്തിവീശി. നിരവധിപേരെ കസ്റ്റഡിയിലെടുത്തു. പൊന്നാന്നിയിൽ ബസിന് കല്ലെറിഞ്ഞ 3പേർ പിടിയിലായി.

രാജ്യവ്യാപകമായി എൻഐഎയും ഇ ഡിയും പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ  വീടുകളിലും റെയ്ഡ് നടത്തി നിരവധി പേരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top