26 September Saturday

തിരുവനന്തപുരം പൂവച്ചലിൽ നിരവധി ലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

കാട്ടാക്കട > തിരുവനന്തപുരം പൂവച്ചലിൽ നിരവധി മുസ്ലിംലീഗ്‌ പ്രവർത്തകർ രാജിവച്ച്‌ സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. മുസ്ലീം ലീഗ്‌, യൂത്ത്‌ ലീഗ്‌ ജില്ലാ മണ്ഡലം ഭാരവാഹികൾ ആയിരുന്ന നിരവധി പേരാണ്‌ കുടുംബത്തോടെ സിപിഐ എമ്മിനൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ തീരുമാനിച്ചത്‌.

രാജിവച്ച്‌ വന്നവർക്ക്‌ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വീകരണം നൽകി. ജില്ലാ സെക്രെട്ടറിയേറ്റ് അംഗം കാട്ടാക്കട ശശി, ജില്ലാ കമ്മിറ്റിയംഗം ഐ സാജു, കാട്ടാക്കട ഏര്യാ സെക്രട്ടറി ജി സ്റ്റീഫൻ എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top